കൊവിഡ് സര്‍ട്ടിഫിക്കറ്റില്ല :വാഹനങ്ങള്‍ ബാവലിയില്‍ തടഞ്ഞു

0

കൊവിഡ് സര്‍ട്ടിഫിക്കറ്റില്ല.കര്‍ണാടകയിലേക്കുള്ള വാഹനങ്ങള്‍ ബാവലിയില്‍ തടഞ്ഞു. ക്ഷുഭിതരായ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ നടു റോഡിലിട്ട് പ്രതിഷേധിച്ചു. റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

കേരള അതിര്‍ത്തിയിലുള്ള കര്‍ണ്ണാടക ബാവലിചെക്ക് പോസ്റ്റിലാണ് ഡ്രൈവര്‍ക്ക്
ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ തടഞ്ഞത്.
കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് പോകുന്ന ട്രക്കുകളും, കണ്ടെയ്‌നറുകളും മറ്റ് വാഹനങ്ങളും ഉച്ചക്ക് ഒരു മണിയോടെ ബാവലിചെക്ക് പോസ്റ്റില്‍ തടഞ്ഞ് തിരിച്ചയിച്ചു.ഇതോടെ പ്രതിഷേധവുമായി െ്രെഡവര്‍മാര്‍ വാഹനങ്ങള്‍ റോഡിലിട്ട് പ്രതിഷേധിച്ചു.റോഡ് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ കേരളത്തിലേക്കും, കര്‍ണ്ണാടകയിലേക്കും പോകുന്നത് മണിക്കൂറുകളോളം സ്തംഭിച്ചു.സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ നേരം ദുരിതത്തിലായി.

അതിനിടെ ചരക്ക് വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പതിനഞ്ച് ദിവസത്തില്‍ ഒരു തവണ എടുക്കണമെന്നവ്യവസ്ഥ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തു.

പ്രശ്‌നം രൂക്ഷമായതോടെ തിരുനെല്ലി എസ്.എച്ച്.ഒ.പി.വി.രാജന്‍, ബീച്ചിന ഹള്ളി സബ് ഇന്‍സ്‌പെക്ടര്‍ ഡി.ബി.ജയപ്രകാശ്, എ.എസ്.ഐ.മല്ലയ്യ എന്നിവര്‍ ബാവലിചെക്ക് പോസ്റ്റിലെത്തി ചര്‍ച്ച നടത്തി. കര്‍ണ്ണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെടുകയും താല്‍ക്കാലികമായി പ്രശ്‌ന പരിഹാരമുണ്ടാക്കി.ഇന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത ആരെയും ചെക്ക് പോസ്റ്റ് വഴി കര്‍ണ്ണാടകയിലേക്ക് വിടില്ലെന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പതിനഞ്ച് ദിവസത്തില്‍ ഒരു തവണ എടുക്കണമെന്ന നിബന്ധനമാറ്റി. മാസത്തില്‍ ഒരു തവണ എടുത്താല്‍ മതിയെന്ന് ഒത്തുതീര്‍പ്പായതോടെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!