ഇരട്ട വോട്ട്: പരാതികളില്‍ പരിഹാരം ഉറപ്പാക്കും

0

നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ തെറ്റുകള്‍ തിരുത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള.നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവര്‍.

 

കല്‍പ്പറ്റ മണ്ഡലത്തിലെ 1795 പരാതികളില്‍ 870 എണ്ണത്തില്‍ ഇരട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടിയില്‍ 1357 പരാതികളില്‍ 506 എണ്ണത്തിലും സുല്‍ത്താന്‍ ബത്തേരിയില്‍ 1403 പരാതികളില്‍ 306 എണ്ണത്തിലും ഇരട്ടിപ്പുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പില്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.  വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരോട് ഫീല്‍ഡ്തലത്തില്‍ വിശദ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ച് അവര്‍ പ്രാദേശികമായി പരിശോധന നടത്തി വരികയാണ്. വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായും ബി.എല്‍.ഒമാര്‍ പരിശോധന നടത്തും. ഒരാള്‍ക്ക് ഒരു സ്‌ളിപ്പ് മാത്രമേ വിതരണം ചെയ്യുകയുളളു.  ഇരട്ടിപ്പ് വന്നവരുടെ ലിസ്റ്റ് പ്രത്യേകം തയാറാക്കി ഇവരും ഒരു പ്രാവശ്യം മാത്രമാണ്  വോട്ട് ചെയ്യുന്നതെന്ന് ഉറപ്പാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!