വയനാട് മെഡിക്കല്‍ കോളേജ് രാഷ്ട്രീയ കച്ചവടം അവസാനിപ്പിക്കുക: കെ.സി.വൈ.എം
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിന്റെ പേരില്‍ വയനാട് മെഡിക്കല്‍ കോളേജ് ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പ് കച്ചവടത്തിനുള്ള മാര്‍ഗമായി കാണരുതെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിന്ന് വയനാട്ടുകാരന്റെ ചിരകാല സ്വപ്നം സാധിച്ചു നല്‍കുന്നതിന് മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടയ്ക്കാതടത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗ്രാലിയ വെട്ടുകാട്ടില്‍, ജനറല്‍ സെക്രട്ടറി ജിയോ മച്ചുകുഴി, സെക്രട്ടറിമാരായ റ്റെസിന്‍ വയലില്‍, ജസ്റ്റിന്‍ നീലംപറമ്പില്‍, ട്രഷറര്‍ അഭിനന്ദ് കൊച്ചുമല ,കോര്‍ഡിനേറ്റര്‍ ജിജിന കറുത്തേടം, ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, ആനിമേറ്റര്‍ സി. സാലി ഇങഇ എന്നിവര്‍ സംസാരിച്ചു.