ഗാന്ധി ജയന്തി ദിനത്തില്‍ മാതൃകയായി എം.ജി.എം.എച്ച്.എസ് സ്‌കൂള്‍

0

ഗാന്ധി ജയന്തി ദിനത്തില്‍ വേറിട്ട മാതൃകയുമായി എം.ജി.എം.എച്ച്.എസ് സ്‌കൂള്‍ മാനന്തവാടി. പൊതുമുതല്‍ നമ്മുടെ സ്വന്തമാണെന്നുള്ള അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനായി മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഗ്യാരേജിലെ ബസുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ് മാനന്തവാടി എം.ജി.എം സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഗാന്ധി ജയന്തി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു സമൂഹത്തോടുള്ള കടമകളെക്കുറിച്ചും. സേവന സന്നദ്ധരാക്കി മാറ്റുക എന്ന ഉദേശത്തോടെയാണ് കുട്ടികള്‍ ഈ സദുദ്ധ്യമത്തിന് നേതൃത്വം നല്‍കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മാത്യു സക്കറിയ അധ്യാപകര്‍ വിവിധ ക്ലബ്ബുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ കൂട്ടായ്മക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!