മൃതദേഹവുമായി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

0

കാക്കവയല്‍ പന്തളം കോളനിയിലെ അമ്മിണിയുടെ മൃതദേഹവുമായാണ് വനവാസി അവകാശ സംരക്ഷണ സമിതിയും ബി.ജെപി.യും അമ്മിണിയുടെ ബന്ധുക്കളും മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്.ജനുവരിയില്‍ കാക്കവയല്‍ പന്തളത്ത് കോളനി മൂപ്പന്റെ ആചാര വടി ഉപയോഗിച്ച് അസുഖബാധിതയായ അമ്മിണിയുടെ 15 കാരിയായ മകളെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മീനങ്ങാടി പോലീസ് കേസെടുത്ത് ആചാര വടി കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയെ ചികിത്സാര്‍ത്ഥം ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ആചാര വടി തിരികെ നല്‍കുകയോ, കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുകയോ കുട്ടിയെ കാണാന്‍ ചെന്ന മാതാവിന് കുട്ടിയെ കാണിക്കുകയോ ചെയ്തില്ലെന്നും, മാതാവ് അമ്മിണി ഇതിനിടെ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നെന്നും ആരോപിച്ചാണ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്.
മീനങ്ങാടി സ്‌റ്റേഷന്‍ ചുമതലയുള്ള സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി.ബെന്നി, സി.കെ. ജാനു, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍, മനോജ് ചന്ദനക്കാവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ആചാര വടി തിരിച്ചേല്‍പ്പിക്കാനും, കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുവാനും തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഡി.വൈ.എസ്.പി ബെന്നി സമരക്കാരെ തീരുമാനം അറിയിച്ചതോടെ സമരം പിന്‍വലിക്കുകയും ചെയ്തു.സുല്‍ത്താന്‍ ബത്തേരി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.കെ ജാനു,ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി ഉദയകുമാര്‍,ബി ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് മധു,യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ദീപു,ബി.ജെ പി.സ്‌റ്റേറ്റ് അംഗം പുത്തന്‍പുരയില്‍ പൊന്നു,ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് മോഹനന്‍ മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധസമരം നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!