മിഷന്‍ മാര്‍ച്ച്;മാസ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഇന്നുമുതല്‍.

0

കോവിഡ് 19 വാക്‌സിന്‍ ഇന്നു മുതല്‍ 27 വരെ കൂടുതല്‍ കേന്ദ്രങ്ങളില്‍ നടക്കും.60 വയസ്സ് കഴിഞ്ഞവര്‍ക്കും 45-59 പ്രായത്തിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിന് വേണ്ടി നടത്തുന്ന ഈ മെഗാ ക്യാമ്പയിന്‍ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അഭ്യര്‍ത്ഥിച്ചു. 155 കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന ക്യാമ്പയിനില്‍ ഇന്നും നാളെയും 105 കേന്ദ്രങ്ങളില്‍ വെച്ച് ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ ആളുകള്‍ക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുമായി സഹകരിച്ചാണ് രണ്ടു ദിവസം ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.24,25 തീയതികളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വേണ്ടി 25 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കും.വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!