വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് കൊടിയേറ്റി

0

വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് കൊടിയേറ്റി

വയനാടിന്റെ ദേശീയ ഉത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് കൊടിയേറ്റി.മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വിത്യസ്തമായി ഉത്സവം തുടങ്ങി ഏഴാം ദിവസമാണ് ഇവിടെ കൊടിയേറ്റ് നടത്തുന്നത്. വ്രതാനുഷ്ടാനങ്ങളോടെ ആദിവാസി മൂപ്പന്‍ രാഘവന്‍ വനത്തിനുള്ളില്‍ നിന്നും കൊണ്ട് വന്ന മുളചില്ലയിലാണ് കൊടി ഉയര്‍ത്തിയത്.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗിരീഷ് കുമാര്‍,ട്രസ്റ്റിമാരായ ഇ.പി മോഹന്‍ ദാസ്, എച്ചോം ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.24ന് വൈകുന്നേരം ചേരങ്കോട് ഇല്ലത്തേക്ക് ഒപ്പന പോകല്‍,25ന് ഒപ്പന വരവ്, 28ന് വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ഇളനീര്‍ക്കാവ് വരവ്, 29ന് ഒപ്പന തിരിച്ച് പോക്ക് എന്നിവ നടക്കും.കൊവിഡ് പശ്ചാത്തലത്തില്‍ വിശേഷാല്‍ പൂജകളോട് കൂടി ക്ഷേത്രാചാര ചടങ്ങുകള്‍ മാത്രമായാണ് ഇത്തവണത്തെ ഉത്സവം.

Leave A Reply

Your email address will not be published.

error: Content is protected !!