തൃപ്പന്നൂരിലെ കള്ളന്മാര്‍ പൂജ കഴിഞ്ഞു

0

മാഷ് എഫക്റ്റ്‌സില്‍ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഫാറൂഖ് അഹമ്മദ്അലി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയുന്ന തൃപ്പന്നൂരിലെ കള്ളന്മാര്‍ എന്ന സിനിമയുടെ പൂജ വൈത്തിരിയില്‍ നടന്നു.ഡോക്ടര്‍ ടി ബിജുവാണ് നിര്‍മ്മാതാവ്.

ഡോക്ടര്‍ ടി ബിജുവിന്റെ നിര്‍മാണത്തില്‍ 2026 കാല ഘട്ടത്തിലെ കഥയാണ് തൃപ്പന്നൂരിലെ കള്ളന്മാരിലൂടെ ആവിഷ്‌കരിക്കുന്നത്.പ്രശസ്ത സിനിമാ താരങ്ങളായ കൈലാഷ്,സാജു കൊടിയന്‍, ഭഗത് തുടങ്ങിയവര്‍ പ്രധാന കഥാപത്രങ്ങളായ സിനിമയില്‍ വയനാട്ടില്‍ നിന്നുള്ള സലീഷ് ഇയ്യപാടിയും, പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.ചിത്രത്തിലെ ഛായാഗ്രാഹകന്‍ ഷാനി എച്,പ്രൊഡക്ഷന്‍ ഡിസൈനര്‍ നിധീഷ് മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍, മ്യൂസിക് സ്റ്റില്ലു അര്‍ജുന്‍ ഗാനരചന ഫാറൂഖ് അഹമദ് അലിയും, ജയന്‍ തൊടുപുഴയും.ചടങ്ങില്‍ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്, വാര്‍ഡ് മെമ്പര്‍ ജയപ്രകാശ് മറ്റു സിനിമ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ഏപ്രിലില്‍ വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലായാണ് ഷൂട്ടിംഗ് നടക്കുക

Leave A Reply

Your email address will not be published.

error: Content is protected !!