‘ഈട’ ആരംഭിച്ചു

0

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ പി ജി സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്കിലെ സുല്‍ത്താന്‍ ബത്തേരി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ സഹവാസ ക്യാമ്പ് ‘ഈട’ എന്ന പേരില്‍ മുണ്ടകുറ്റിക്കുന്ന് ഗവ. എല്‍. പി. സ്‌കൂളില്‍ ആരംഭിച്ചു.ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ മേലെക്കാപ്പ്,താഴെകാപ്പ്,പൈക്കമൂല കോളനികള്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു.

ഊര് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഡയറക്ടര്‍ അമ്മിണി കെയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നിന്നുള്ള ആദിവാസി വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്കും അമിത മദ്യപാനവും എന്ന വിഷയത്തില്‍ താഴെകാപ്പ് കോളനിയില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പൈക്കമൂല കോളനിയില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് ക്ലാസ് എടുക്കുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തു .

ക്യാമ്പിന്റെ ഭാഗമായി മുണ്ടകുറ്റികുന്നു ഗവ. സ്‌കൂളില്‍ പൂന്തോട്ടം നിര്‍മിക്കുകയും സ്‌കൂളും പരിസരവും വ്യത്തിയാക്കുകയും ചെയ്തു. ക്യാമ്പിന്റെ ഭാഗമായി മേലെക്കാപ്പ് ആദിവാസി കോളനിയിലെ സാമൂഹ്യ പഠനമുറി നവീകരിക്കുകയും ചുമരുകളില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ വരച്ചു കൊണ്ട് കൂടുതല്‍ വിദ്യാര്‍ത്ഥിസൗഹൃദമാക്കുകയും ചെയ്തു. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സാമൂഹിക പഠനമുറിയില്‍ എത്തിക്കുകയും പഠനത്തിനായി മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പിന്റെ സമാപന സമ്മേളനം കേണിച്ചിറ സി.ഐ സതീഷ് എസ് ഉദ്ഘാടനം ചെയ്തു.നവീകരിച്ച പഠനമുറിയുടെ ഉദ്ഘാടനം ഡോ: നാരയണന്‍ നിര്‍വഹിച്ചു. അനീഷ് എം.എസ് അധ്യക്ഷത വഹിച്ചു ഡോ: അഞ്ജലി മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്തംഗം ജോഷി ചാരുവേലില്‍,ഷിജു, രേഷ്മ, ശ്രയ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!