തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് തുടക്കമായി
ബത്തേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് തുടക്കമായി. മുള്ളന്‍കൊല്ലി ,പുല്‍പ്പള്ളി യു ഡി എഫ് പഞ്ചായത്ത് കണ്‍വെന്‍ ഷനുകളാണ് നടന്നത്. മുള്ളന്‍കൊല്ലി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ ടി മുഹമ്മദും പുല്‍പ്പള്ളിയില്‍ കെ പി സി സി അംഗം പി വി ബാലചന്ദ്രനും ഉദ്ഘാടനം ചെയ്തു. കെ.എല്‍ പൗലോസ്, കെ കെ അബ്രഹാം, എന്‍ എം വിജയന്‍, പി ഡി സജി, ഇ എ ശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.