മുകുന്ദന്‍ പള്ളിയറ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
മാനന്തവാടി മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി മുകുന്ദന്‍ പള്ളിയറ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി സബ്ബ് കലക്ടര്‍ വില്‍പ് ഭരദ്വാജ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി.നേതാക്കളായ കെ.മോഹന്‍ദാസ് ,കെ.ജയേന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് പത്രിക സമര്‍പ്പിച്ചത്.
പത്രിക സമര്‍പ്പണത്തിന് ശേഷം മാനന്തവാടി നഗരത്തില്‍ സ്ഥാനാര്‍ത്ഥിയെ ആനയിച്ച് പ്രകടനവും വോട്ടഭ്യര്‍ത്ഥനയും നടന്നു. മണ്ഡലത്തില്‍ മികച്ച വിജയം നേടുമെന്ന് മുകുന്ദന്‍ പറഞ്ഞു. ബി.ജെ.പി.നേതാക്കളായ കണ്ണന്‍ കണിയാരം, വിജയ കൂവണ, ഇ. മാധവന്‍, വില്‍ഫ്രഡ് ജോസ് തുടങ്ങിയവര്‍ പ്രകടനത്തിനും വോട്ടഭ്യര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി.