കലാ പരിശീലനത്തില്‍ മാതൃകയായി ജീവന്‍ ജ്യോതി

0

ക്ഷേത്ര കലകളിലും,മ്യൂറല്‍ ആഫ്രിക്കന്‍ ചിത്ര കലകളിലും വനിതകള്‍ക്ക് പരിശീലനം നല്‍കി മാതൃകയായി കല്‍പ്പറ്റയിലെ ജീവന്‍ ജ്യോതി സന്നദ്ധ സംഘടന.ഇന്ന് 700 ഓളം വനിതാ സ്വയം സംരംഭകരുടെ ഗുരുകുലമാണ് ഇവിടം.വനവാസി വനിതകള്‍ക്കടക്കം ആശ്രയമാണ് ഈ സന്നദ്ധ സംഘടന.

2011 മുതലാണ് സന്നദ്ധ സംഘടനയായ ജീവന്‍ ജ്യോതി കല്പറ്റയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.ഇന്ന് എഴുന്നൂറോളം വനിതാ സ്വയം സംരംഭകരുടെ ഗുരുകുലമായി മാറിയിരിക്കുകയാണ് ജീവന്‍ ജ്യോതി.മറ്റുള്ള സാമൂഹിക സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി അന്യം നിന്ന് പോയ ക്ഷേത്ര കലകളെയും,മ്യൂറല്‍,വാര്‍ലി,ആഫ്രിക്കന്‍ ചിത്രകലകളിലും ഇവര്‍ വനിതകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

വനവാസി മറ്റു പിന്നോക്ക വിഭാഗത്തിലെ വനിതകള്‍ തുടങ്ങിയവര്‍ക്കാണ് ഇവിടെ കൂടുതലായി പരിശീലനം നല്‍കുന്നത്.നബാര്‍ഡ്, കുടുംബശ്രീ, എന്‍ഊര് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നത്.

മുക്കം സ്വദേശി കുഞ്ഞന്‍ മണശേരിയാണ് മുഖ്യ പരിശീലകന്‍.പരിശീലനം കഴിഞ്ഞിറങ്ങിയ എല്ലാവരും തന്നെ വ്യക്തിഗത ഗ്രൂപ്പ് സംരംഭങ്ങള്‍ വിവിധ ഇടങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തികളുടെയും സംഘടനകളുടെയും സഹരണത്തോടെ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പരിശീലനം നല്‍കി സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

Leave A Reply

Your email address will not be published.

error: Content is protected !!