എതിരാളികള്‍ ഗീബല്‍സിന്റെ മാതൃക പിന്തുടരുന്നു:മുഖ്യമന്ത്രി

0

സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും ഗീബല്‍സിന്റെ മാതൃകയാണ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാറിനെ വിമര്‍ശിക്കാനില്ലാത്തതിനാല്‍ നുണ പറഞ്ഞ് പരത്തുകയാണ് ഇരുവരും ചെയ്യുന്നതെന്നും മുഖ്യമന്ത്രി.കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന വിരട്ടല്‍ കേരളത്തില്‍ നടക്കില്ലെന്നും മുഖ്യമന്ത്രി. സുല്‍ത്താന്‍ ബത്തേരിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിലാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനമൊന്നും ഉന്നയിക്കാനില്ലാത്തതിനാല്‍ ഇരുവരും ഗീബല്‍സിന് മാതൃകയാക്കി നുണപ്രചരണം നടത്തുകയാണന്ന് മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ വേട്ടയാടുന്ന നയമാണ് കേന്ദ്രം നടത്തുന്നത്. ഇത്തരത്തിലുള്ള വിരട്ടല്‍ ഈ മണ്ണില്‍ ചെലവാകില്ലന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ- ആരോഗ്യ- കാര്‍ഷിക മേഖലകളില്‍ സമഗ്രവികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. പാവപ്പെട്ടവ എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാറിന്റെ നയം. വയനാടിനായി പ്രത്യേകം 7500 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ആരോഗ്യമേഖലയില്‍ കേരളം നമ്പര്‍ വണ്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൊവിഡ് മരണനിരക്ക് കുറവുളള സംസ്ഥാനം കേരളമാണന്നും ഇതുവഴി ലോകം കേരളത്തെ ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ ജെ ദേവസ്യ അധ്യക്ഷനായി. പി കെ ശ്രീമതി, സി കെ ശശീന്ദ്രന്‍, പി ഗഗാറിന്‍, വി വി ബേബി, പി എ മുഹമ്മദ്, ബേബി വര്‍ഗ്ഗീസ്, എം എസ് വിശ്വനാഥന്‍, റ്റി കെ രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!