രക്തദാന ക്യാമ്പും ആദരിക്കലും നടത്തി
രക്തദാന ക്യാമ്പും ജനപ്രതിനിധികളെയും ആരോഗ്യ പ്രവര്‍ത്തകരെയും ആദരിക്കലും നടത്തി. തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെകെ.സി.വൈ.എമ്മിന്റെയും മാതൃവേദിയുടെയും നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
തോണിച്ചാല്‍ ഇടവക വികാരി ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട് അധ്യക്ഷനായിരുന്നു. ജില്ലാ ബ്ലഡ്ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനിജ മെറിന്‍ ക്ലാസെടുത്തു.എടവക പഞ്ചായത്ത്അംഗം ലിസി ജോണ്‍, മേബിള്‍ ജോയി, നിധിന്‍ ജോസ്, ഷിനു വടകര തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജന പ്രതിനിധികളെയും ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു. വനിതകളും കന്യാസ്ത്രീകളും അടക്കം 57 പേര്‍ രക്തദാനം നടത്തി.ഇനി മുതല്‍ എല്ലാ 3 മാസം കൂടുമ്പോഴും രക്തദാന ക്യാംപുകള്‍ ഇടവകയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.