ജില്ലാ ഭരണകൂടത്തിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം (സ്വീപ്), ക്യാച്ച് ദ റെയ്ന്‍ പരിപാടികളുടെ ഭാഗമായി മിനി മാരത്തണ്‍ നടത്തി. മുട്ടില്‍ ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച മാരത്തണ്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനില്‍ സ്വീകരിച്ചു.
മുട്ടില്‍ ബസ് സ്റ്റാന്റില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് സുഭദ്രാ നായര്‍ മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, നെഹ്‌റു യുവ കേന്ദ്ര യു.എന്‍.വി ജില്ലാ യൂത്ത് ഓഫീസര്‍ ആര്‍.എസ് ഹരി, നാഷണല്‍ യൂത്ത് വൊളന്റിയര്‍ കെ.എ. അഭിജിത്ത്, ജി.എസ്. പ്രസൂണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.