പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ബബിത ശ്രീനു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പാര്‍ട്ടി നിയസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രചാരണ ഉദ്ഘാടനത്തിന്റെ ഭാഗമായി എസ് ഡി പി ഐ മാനന്തവാടി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ എസ് ഡി ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി നാസര്‍ അധ്യക്ഷനായിരുന്നു.ജില്ലാ ജനറല്‍ സെക്രട്ടറി ഫസലു റഹ്മാന്‍, സെക്രട്ടറി ഇ. ഉസ്മാന്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ് മുനീര്‍,വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല, തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥിയെ ആനയിച്ച്് നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി.