മാനന്തവാടിയില്‍ പിടിച്ച കടുവയെ തൃശ്ശൂര്‍ മൃഗശാലയില്‍ എത്തിച്ചു
തവിഞ്ഞാല്‍ മക്കിക്കൊല്ലി മണക്കാട്ട് ഫ്രാന്‍സിസിന്റെ വീടിന് സമീപത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി കുടുങ്ങിയ കടുവയെ തൃശ്ശൂര്‍ മൃഗശാലയില്‍ എത്തിച്ചു.കടുവയെ കൊണ്ടു പോകുന്നതിനുള്ള മുഖ്യവനപാലകന്റെ ഉത്തരവ് ഇന്നലെ വൈകുന്നേരമാണ് എത്തിയത്.രാത്രിയോടെയാണ് കടുവയെയേയും കൊണ്ട് തിരുനെല്ലി ഫോറസ്റ്റ് ഐബിയില്‍ നിന്ന് ഉന്നത വനപാലകരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘം പുറപ്പെട്ടത്.
പത്ത് വയസ്സ് പ്രായവരുന്ന ആണ്‍ കടുവയാണ് കഴിഞ്ഞ ദിവസം കുടുങ്ങിയത്. പ്രായാധികത്തില്‍ പല്ല് കൊഴിഞ്ഞാതിനാല്‍ ഇരതേടന്‍ കഴിയാത്തതിനാലാണ് കടുവജനവാസ കേന്ദ്രത്തില്‍ എത്തിയത്. വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവ പരിശോധിച്ച് ചികില്‍സ നല്‍കിയത്. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് കടുവയെ തിരുനെല്ലിഫോറസ്റ്റ് ഐബിയില്‍ എത്തിച്ച് നിരീക്ഷിച്ച് വരികയായിരുന്നു.