തോമസ് മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി
പനമരം വയനാട് കൈറ്റ് ജില്ലാ കോഡിനേറ്റര്‍ പദവിയില്‍ നിന്ന് സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന വി.ജെ തോമസ് മാസ്റ്റര്‍ക്ക് വയനാട് ജില്ലാ എസ്‌ഐറ്റിസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.മുന്‍ എഇഒ ബേബി ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാദേവി ടീച്ചര്‍ അധ്യക്ഷയായിരുന്നു.
ഗ്രാമ വികസന വകുപ്പ് വയനാട് ജില്ലാ പ്രോജക്റ്റ് ഡയറക്ടര്‍ പി.സി.മജീദ് മുഖ്യപ്രഭാഷണം നടത്തി.എസ്എസ്‌കെ വയനാട് ജില്ലാ പ്രോജക്റ്റ് കോഡിനേറ്റര്‍ അബ്ദുള്‍ അസിസ്, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റര്‍ വില്‍സണ്‍ തോമസ്,തോമസ് മാസ്റ്റര്‍,അബ്ദുള്‍ റഷീദ്,സുരേഷ് പി.ആര്‍, ഉണ്ണിഎം.ജി.തുടങ്ങിയവര്‍ നേതൃത്വം നല്‍കി.