നീതികിട്ടാതെ മടക്കമില്ലെന്ന മുദ്രാവാക്യമുയര്‍ത്തി വാളയാര്‍ നീതി സമരസമിതി നടത്തുന്ന നീതി യാത്രയ്ക്ക് ബത്തേരിയില്‍ സ്വീകരണം നല്‍കി. ജനകീയ കൂട്ടായ്മയുടെയും, വിവിധ വനിതാ സംഘടനകളുടെയും നേതൃത്വത്തില്‍ നഗരസഭയ്ക്ക് മുന്നിലാണ് സ്വീകരണം നല്‍കിയത്. വാളയാര്‍ അമ്മയ്ക്ക് നീതി നല്‍കാത്ത ഭരണഘടന, നിയമം എന്നിവ ഈ രാജ്യത്ത് ഉണ്ടോയെന്നും നീതി ലഭ്യമാക്കും എന്ന് പറഞ്ഞ സര്‍ക്കാറും വാക്ക് പാലിച്ചില്ലന്നും സമിതി രക്ഷാധികാരി സി ആര്‍ നീലകണ്ഠന്‍ ആരോപിച്ചു. വാളയാര്‍ അമ്മ, വേണുഗോപാല്‍, വി എം മാര്‍സന്‍ എന്നിവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ പി അസൈനാര്‍, ജയന്തി രാജന്‍, തങ്കമ്മ ടീച്ചര്‍, കെ കെ റഹീന, ജയാ മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.