വാളയാര്‍ കേസില്‍ പുനരന്വേഷണം മാത്രമാണ് പോംവഴിയെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും കുട്ടികളുടെ മാതാപിതാക്കള്‍.നീതിക്ക് വേണ്ടിയുള്ള സമരത്തെ രാഷ്ട്രീയമായി കാണുന്നത് ശരിയല്ലെന്ന് വാളയാര്‍ സമരസമിതി.വാളയാര്‍ അമ്മയുടെ നീതി യാത്ര കല്‍പ്പറ്റയില്‍ എത്തിയപ്പോള്‍ വയനാട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും ഇവര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ പോലും കണ്ട് സങ്കടം പറഞ്ഞിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വാളയാര്‍ സ്റ്റേഷന്‍ പരിധിയില്‍ 2016 ജനുവരി ഒന്ന് മുതല്‍ 2018 വരെ 41 പോക്‌സോ കേസുകള്‍ ഉണ്ടായിട്ടുണ്ട്. അച്ചനോട് കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിക്കുകയാണ് പോലീസ് ചെയ്തതെന്ന് വാളയാര്‍ അമ്മ പറഞ്ഞു. തങ്ങളുടെ കുടുംബത്തോട് സര്‍ക്കാര്‍ ഇനിയെങ്കിലും നീതി കാണിക്കണമെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. പ്രതികളായ രണ്ട് പേര്‍ സി.പി.എമ്മിന് വേണ്ടി എന്തും ചെയ്യുന്നവരാണന്ന് അമ്മ പറഞ്ഞു. എന്തുകൊണ്ടാണ് കുറ്റക്കാരെ സംരക്ഷിക്കുന്നതെന്നും പിന്നില്‍ ആരാണ് ഉള്ളതെന്നും വ്യക്തമാകണമെങ്കില്‍ ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടക്കണമെന്ന് ഇവര്‍ പറഞ്ഞു. അദൃശ്യനായ ആറാമന്‍ ആരണന്ന് വ്യക്തമാക്കണം. കേസ് അട്ടിമറിക്കപ്പെട്ടതിനാല്‍ പുനരന്വേഷണം മാത്രമാണ് ഏക പോംവഴിയെന്നും ഇവര്‍ പറഞ്ഞു.വിവിധ മനുഷ്യാവകാശ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ സമരത്തിനുണ്ടന്നും ഇവര്‍ പറഞ്ഞു. സമരം തുടങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെന്നും ഇതിന്റെ തുടര്‍ച്ചയാണ് നീതി യാത്രയെന്നും ഇതില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയമില്ലന്നും ഇവര്‍ വ്യക്തമാക്കി.