വാളയാര്‍ നീതിയാത്രക്ക് സ്വീകരണം നല്‍കി
വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുക വഴി സര്‍ക്കാരും കുറ്റത്തില്‍ പങ്കാളിയാകുകയാണെന്ന് സി.ആര്‍.നീലകണ്ഠന്‍.വാളയാര്‍ നീതിയാത്രക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാപന സമ്മേളനം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.മുന്‍മന്ത്രി പി.കെ. ജയലയക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ, പി.ടി.ജോണ്‍, ഫാദര്‍ ബേബി ചാലില്‍,അജി കൊളോണിയ തുടങ്ങിയവര്‍ സംസാരിച്ചു.