എകെറ്റിഎ വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

0

ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ വൈത്തിരി യൂണിറ്റ് 24-ാം മത് വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.വൈത്തിരി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ദേവയാനി ഉദ്ഘാടനം ചെയ്തു.തയ്യല്‍ തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും പ്രസവാനുകൂല്യമായ 13,000 രൂപ ഉടന്‍ വിതരണം ചെയ്യണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് സമദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട് യൂണിറ്റ് സെക്രട്ടറി പ്രതീഷ് കുമാര്‍ അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറര്‍ കെ ആര്‍ കനകവല്ലി അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം സജീവന്‍, ഏരിയ പ്രസിഡന്റ് ശിവകുമാര്‍, ഏരിയ സെക്രട്ടറി സുരേഷ് ബാബു,സലീമ സുഭാഷ് , സോഫി തോമസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!