സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മാര്‍ച്ച് 13ന്

0

ക്ഷീര കര്‍ഷക കോണ്‍ഗ്രസ്സ് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മാര്‍ച്ച് 13ന് കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാലിന്റെ സംഭരണ അളവ് കുറയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കുക, കര്‍ഷകര്‍ ഉല്‍പാദിക്കുന്ന മുഴുവന്‍ പാലും സംഭരിക്കുക,,എസ്എന്‍എഫ്, ഫാറ്റ് ഇവയുടെ പരിശോധന നിലവാരം കാലോചിതമായി പുനഃക്രമീകരിക്കുക, കാലിത്തീറ്റ വില വര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍.

Leave A Reply

Your email address will not be published.

error: Content is protected !!