ലോക കിഡ്‌നി ദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ കിഡ്‌നി രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.എന്‍ യു ഇമ്മാനുവേല്‍ ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ ക്രമാതീതമായി കിഡ്‌നി രോഗികള്‍ കൂടി വരുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് തലത്തില്‍ ശാസ്ത്രിയ പഠനം നടത്തണമെന്ന് യോഗം ആവശ്യപെട്ടു.
ദീര്‍ഘ ദൂരം യാത്ര ചെയ്ത് ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും യാത്ര ബത്ത അനുവദിക്കണമെന്നും പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്ന കേന്ദ്രം പുല്‍പ്പള്ളിയില്‍ ആരംഭിക്കണമെന്നും അല്ലാത്തപക്ഷം 1 മാസത്തേക്കുള്ള മരുന്ന് നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപെട്ടു. എന്‍ യു ഇമ്മാനുവേല്‍ ഉദ്ഘാടനം ചെയ്തു.സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ജോയി നരിപ്പാറ,സുരേഷ്,അജേഷ്,ഷീന,ജെയ്‌സന്‍,ഓമന,മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.