മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വനിത സംഗമം സംഘടിപ്പിച്ചു

0

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്‍പില്‍ സംഘടിപ്പിച്ച വനിത സംഗമം മുന്‍ എംഎല്‍എ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.സ്ത്രീ സുരക്ഷക്ക് വേണ്ടി വാദിക്കുന്നവര്‍ ഭരണത്തിലേറിയപ്പോള്‍ സ്ത്രീകളെ തിരിഞ്ഞുനോക്കുന്നില്ലെന്ന് എന്‍.ഡി അപ്പച്ചന്‍ പറഞ്ഞു.പി പുഷ്പലത സംഗമത്തില്‍ അധ്യക്ഷയായി

സംസ്ഥാനത്തെ പെണ്‍ കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിലും വാളയാറിലെ അമ്മക്ക് നീതി നടപ്പിലാക്കി കൊടുക്കുന്നതിലും പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണക്കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളിലേക്ക് അവരോധിച്ചത് ഈ സര്‍ക്കാര്‍ പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലുമുള്ള ഇരട്ടത്താപ്പ് ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നേരിട്ട അതിക്രമം മുതല്‍ നിരവധി അക്രമസംഭവങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വിജയമ്മ ടീച്ചര്‍,ഉഷാതമ്പി, ചന്ദ്രിക,ഷേര്‍ളി സെബാസ്റ്റ്യന്‍,ശാന്തമ്മ തോമസ്,യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഗസ്റ്റിന്‍ പുല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!