പനമരത്ത് പലചരക്ക് കട കത്തിനശിച്ചു.
പനമരം ചിടുക്കില്‍ സലീമിന്റെ കടയാണ് ഇന്നലെ രാത്രി 12 മണിയോടെ കത്തിയത്.കടയില് സോളാര്‍ പാനല്‍ ഉപയോഗിക്കുന്നതിനാല്‍ ഷോട്ട് സര്‍്ക്യൂട്ട് ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് സലീം പറഞ്ഞു. ഏകദേശം 3 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. മാനന്തവാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. പനമരം പോലീസില്‍ അന്വേഷണം ആരംഭിച്ചു