പശുക്കിടാവിനെ വന്യമൃഗം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി
തവിഞ്ഞാല്‍ മക്കിക്കൊല്ലി വെള്ളരിപ്പാലം മണക്കാട്ട് ഫ്രാന്‍സിസിന്റെ പശുക്കിടാവിനെ കടുവ ആക്രമിച്ചുകൊന്നു. സമീപത്തെ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടു പോയി പാതി ഭക്ഷിച്ച ശേഷം പശുക്കിടാവിനെ ഉപേക്ഷിച്ചു. 10 മാസം പ്രായമുള്ള കിടാവിനെയാണ് കൊന്നത്. തൊഴുത്തിലുണ്ടായിരുന്ന പശുവിനെയും വന്യമൃഗം ആക്രമിച്ചു.. പശുവിന്റെ ദേഹത്ത് കടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവുണ്ട്. മുറിവിന്റെ സ്വഭാവവും വ്യക്തമായ കാല്‍പ്പാടുകളും കണ്ടതില്‍ കടുവയാണ് പശുക്കളെ ആക്രമിച്ചതെന്നാണ് സൂചന. കൂടാതെ പ്രദേശവാസികള്‍ കടുവയെ കണ്ടതായും പറയുന്നു.