കീഴുദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറി;എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ പരാതി

0

വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കീഴുദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഒരു സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥയാണ് പരാതിക്കാരി. ഇന്നലെ ഉച്ചക്ക് കല്‍പ്പറ്റയിലെ ഒരു എക്‌സൈസ് ഓഫീസിലാണ് പരാതിക്കാധാരമായ സംഭവം നടന്നത്. ഓഫീസ് സന്ദര്‍ശനത്തിന് എത്തിയ കമ്മീഷണര്‍ ദുരുദ്ദേശത്തോടെ ദേഹത്ത് സ്പര്‍ശിച്ചുവെന്നാണ് പരാതി. ഈ സമയം പരാതിക്കാരി മാത്രമേ ഓഫീസില്‍ ഉണ്ടായിരുന്നുള്ളു. ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരേ വനിതാ ഉദ്യോഗസ്ഥ എക്‌സൈസ് റെയ്ഞ്ച് ഓഫീസര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി മേലുദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.വനിതാ ഉദ്യോഗസ്ഥ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഡ്രസ് കോഡ് ശരിയാക്കാന്‍ ആവശ്യപ്പെടുകയും, അതിനായി ബെല്‍റ്റിന്റെ ബക്കിള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!