ഓപ്പണ്‍ ക്യാന്‍വാസ്: സിഗ്‌നേച്ചര്‍ ക്യാംപെയിന്‍

0

ജില്ലാ ഭരണകൂടത്തിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം (സ്വീപ്) , ക്യാച്ച് ദ റെയ്ന്‍ എന്നീ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ക്യാംപെയിന്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്ത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.രവികുമാര്‍, നെഹ്‌റു യുവ കേന്ദ്ര യു.എന്‍.വി ജില്ലാ യൂത്ത് ഓഫീസര്‍ ആര്‍.എസ് ഹരി, നാഷണല്‍ യൂത്ത് വോളന്റിയര്‍ കെ.എ അഭിജിത്ത്, ആര്‍.രേഷ്മ, എം.നയന എന്നിവര്‍ സംസാരിച്ചു. ഗ്രാമീണ ഫുട്‌ബോള്‍-വോളിബോള്‍ മേളകള്‍, സ്വീപ്-ജലസംരക്ഷണ ബോധവല്‍ക്കരണ മാജിക് ഷോ, സെമിനാറുകള്‍, മിനി മാരത്തോണ്‍, സൈക്ലിംഗ്, ജില്ലാ യൂത്ത് പാര്‍ലമെന്റ്, തെരുവ് നാടകം തുടങ്ങിയ വിവിധ പരിപാടികള്‍ ക്യാംപെയിനിന്റെ ഭാഗമായി നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!