കൃഷിയിടത്തില്‍ അടിഞ്ഞുകൂടിയ മണല്‍ ഏറ്റെടുക്കാനുള്ള ശ്രമം തടഞ്ഞു
ആദിവാസികളുടെ കൃഷിയിടത്തില്‍ അടിഞ്ഞുകൂടിയ മണല്‍ ബലം പ്രയോഗിച്ച് ഏറ്റെടുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തരുവണ കൂവണക്കുന്ന് എസ് സി കോളനിയോട് ചേര്‍ന്ന വയലില്‍ നിന്നും ശേഖരിച്ച മണലാണ് ശനിയാഴ്ച വൈകുന്നേരത്തോടെ പൊരുന്നന്നൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നിര്‍മ്മിതി കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. സ്ഥലത്തെത്തിയ മാനന്തവാടി തഹസില്‍ദാറുമായി നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയിലുണ്ടായ തീരുമാന പ്രകാരം വീട് നിര്‍മ്മാണത്തിന് ശേഖരിച്ച മണല്‍ വിട്ടു നല്‍കാനും ബാക്കി വരുന്ന മണല്‍ കണ്ടുകെട്ടാനും തീരുമാനിച്ചു.