മീനങ്ങാടി ടൗണില്‍ ഗതാഗത തടസം പതിവാകുന്നു
നോ പാര്‍ക്കിങ് ഏരിയകളില്‍ പോലും ചെറുതും വലുതുമായ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതാണ് ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണം.മൈസൂര്‍ കോഴിക്കോട് പ്രധാന പാതയായതിനാല്‍ ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ക്കാണ് ഏറെ പ്രയാസം നേരിടുന്നത്.നിരവധി പരാതികള്‍ അധികാരികള്‍ക്ക് നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലെന്നും എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാര്‍ അവശ്യപ്പെടുന്നത്.