മാസ്റ്ററെ അനുനയിപ്പിക്കാന്‍ കെ സുധാകരന്‍ എംപി
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച വിശ്വനാഥന്‍ മാസ്റ്ററെ അനുനയിപ്പിക്കാന്‍ കെ സുധാകരന്‍ എംപിയെ ചുമതലപ്പെടുത്തിയതായി സൂചന.കഴിഞ്ഞ ദിവസമാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വിശ്വനാഥന്‍ മാസ്റ്റര്‍ രാജിവെച്ചത്.ഇന്ന് രാവിലെ മുതല്‍ തന്നെ കെപിസിസി മെമ്പര്‍ പി ചന്ദ്രന്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍ സി കൃഷ്ണകുമാര്‍,ഡിപി രാജശേഖരന്‍,പി ആര്‍ ശിവദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
കൂടാതെ ജില്ലയിലെ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരും വിശ്വനാഥന്‍ മാസ്റ്ററെ കാണുവാന്‍ വേണ്ടി പൂതാടി അരിമുളയിലെ വീട്ടിലെത്തിയിരുന്നു. രാവിലെ തന്നെ ഡിസിസി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന്‍ വീട്ടില്‍ എത്തിയ തായാണ് അറിയാന്‍ കഴിയുന്നത് .കഴിഞ്ഞദിവസം ജില്ലയില്‍ നിന്ന് തന്നെ രാജിവെച്ച അനില്‍ കുമാര്‍ പാര്‍ട്ടി മാറിയതിനെ തുടര്‍ന്നാണ് വിശ്വനാഥന്‍ മാഷെ അനുനയിപ്പിക്കുക എന്ന ലക്ഷ്യവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ് കൂടിയായ കെ സി വേണുഗോപാല്‍ കെപിസിസി ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ,ജില്ലയുടെ ചാര്‍ജുള്ള കെപിസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞ് തുടങ്ങിയവരും ഫോണിലൂടെ വിശ്വനാഥന്‍ മാഷിനെ വിളിച്ച് സംസാരിച്ചിരുന്നു. വിശ്വനാഥന്‍ മാസ്റ്റര്‍ പാര്‍ട്ടി മാറില്ല എന്നാണ് അറിയാന്‍ കഴിയുന്നത് എന്നാല്‍പോലും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കാന്‍മാരെ അനുനയത്തിന് ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്.ജില്ലയിലെ സംഘടനയ്ക്കുള്ളിലുള്ള ഭിന്നതയാണ് കൂടുതല്‍ നേതാക്കന്മാര്‍ കോണ്‍ഗ്രസ് വിട്ടു പോകുന്നത് എന്ന അഭിപ്രായവും ഉണ്ട്.