ആദായനികുതി വകുപ്പില്‍ നിന്ന് നല്‍കിയിട്ടുള്ള നിങ്ങളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ കാര്‍ഡില്‍ ഒരു വലിയ ക്വിക്ക് റെസ്‌പോണ്‍സ് കോഡ് നിങ്ങള്‍ കണ്ടിരിക്കണം. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുള്ള ആര്‍ക്കും ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരു പാന്‍കാര്‍ഡ് വ്യാജമാണോ എന്നു കണ്ടെത്തനാവും. ഇതിനായി നിങ്ങള്‍ക്ക് വേണ്ടത് കുറഞ്ഞത് 12 മെഗാപിക്‌സല്‍ ക്യാമറയുള്ള ഒരു സ്മാര്‍ട്ട്‌ഫോണും ആദായ നികുതി വകുപ്പ് പുറത്തിറക്കിയ ഒരു പ്രത്യേക ആപ്പും ആണ്.
കുറച്ച് ലളിതമായ ഘട്ടങ്ങളിലൂടെ, ഒരു വ്യാജ പാന്‍ കാര്‍ഡ് എങ്ങനെ തിരിച്ചറിയാമെന്ന് പഠിക്കാം.
ഘട്ടം 1: നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍, ‘പ്ലേ സ്റ്റോറില്‍’ പോയി ‘പാന്‍ ക്യുആര്‍ കോഡ് റീഡര്‍’ തിരയുക.
ഘട്ടം 2: ആപ്പ് ഡൗണ്‍ലോഡ് ചെയ്യും മുന്നേ അതിന്റെ ഡെവലപ്പറായി ‘എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്’ കാണിക്കുന്നുവെന്ന് ഉറപ്പാക്കണം.
ഘട്ടം 3: നിങ്ങള്‍ ‘പാന്‍ ക്യുആര്‍ കോഡ് റീഡര്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, അത് തുറക്കുക.
ഘട്ടം 4: ആപ്പ് ലോഡുചെയ്ത ശേഷം, ക്യാമറ വ്യൂഫൈന്‍ഡറില്‍ പച്ച പ്ലസ് പോലുള്ള ഗ്രാഫിക് നിങ്ങള്‍ കാണും. നിങ്ങള്‍ പരിശോധിക്കാന്‍ ആഗ്രഹിക്കുന്ന പാന്‍ കാര്‍ഡിലേക്ക് നിങ്ങളുടെ ക്യാമറ പോയിന്റ് ചെയ്യുക. പാന്‍ കാര്‍ഡിലെ ക്യുആര്‍ കോഡിന്റെ മധ്യഭാഗത്ത് പ്ലസ് പോലുള്ള ഗ്രാഫിക് ഉണ്ടെന്ന് ഉറപ്പാക്കുക.
കൂടാതെ, വ്യൂഫൈന്‍ഡറില്‍ പാന്‍ കാര്‍ഡിന്റെ ക്യുആര്‍ കോഡ് വ്യക്തമായി കാണാമെന്നും ക്യുആര്‍ കോഡ് വ്യക്തമായി കാണുന്നതില്‍ നിന്ന് ക്യാമറയെ തടസ്സപ്പെടുത്തുന്ന ഗ്ലെയറോ ഫ്‌ലാഷോ ഇല്ലെന്നും ഉറപ്പാക്കുക.
ക്യാമറയ്ക്ക് പാന്‍ കാര്‍ഡിന്റെ ക്യുആര്‍ കോഡ് വ്യക്തമായി കാണാന്‍ കഴിഞ്ഞാലുടന്‍, നിങ്ങള്‍ ഒരു ബീപ്പ് കേള്‍ക്കുകയും നിങ്ങളുടെ ഫോണ്‍ വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. പാന്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ വെളുത്ത പശ്ചാത്തലത്തില്‍ ദൃശ്യമാകും. ആപ്പില്‍ കാണിച്ചിരിക്കുന്ന വിശദാംശങ്ങള്‍ കാര്‍ഡിലെ വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. ഏതെങ്കിലും വിശദാംശങ്ങളുമായി പൊരുത്തക്കേട് ഉണ്ടെങ്കില്‍, പാന്‍ കാര്‍ഡ് യഥാര്‍ത്ഥമല്ല.
നിങ്ങളുടെ സ്വന്തം പാന്‍ കാര്‍ഡ് സ്‌കാന്‍ ചെയ്യുന്നത് വ്യത്യസ്തമായ വിവരങ്ങള്‍ കാണിക്കുന്നുവെങ്കില്‍, ആദായനികുതി വകുപ്പില്‍ നിന്നോ ടാക്‌സ് ഇന്‍ഫര്‍മേഷന്‍ നെറ്റ്വര്‍ക്കിന്റെ വെബ്‌സൈറ്റില്‍ നിന്നോ പുതിയ പാന്‍ കാര്‍ഡ് ഓര്‍ഡര്‍ ചെയ്യേണ്ടതുണ്ട്.
ഐടി വകുപ്പ് 2018 ജൂലൈയില്‍ പുതിയ രൂപകല്പനയോടെ പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തു. പുതിയ ‘മെച്ചപ്പെടുത്തിയ ക്യുആര്‍ കോഡ് മുമ്പത്തെ ക്യുആറില്‍ നിന്ന് വ്യത്യസ്തമാണ്. കൂടാതെ കാര്‍ഡ് ഉടമയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഒപ്പിട്ട വിവരങ്ങളും അടങ്ങിയിരിക്കുന്നു. എങ്കിലും, മെച്ചപ്പെടുത്തിയ ഝഞ കോഡ് ഇല്ലാത്ത പഴയ പാന്‍ കാര്‍ഡുകള്‍ ഇപ്പോഴും സാധുവാണ്