ഡോ.അംബേദ്കര്‍ കലാരത്‌ന പുരസ്‌ക്കാരവും സുമിത്ര പുത്തന്‍പുരയിലിന്
ജെസി ഡാനിയേല്‍ പുരസ്‌ക്കാരത്തിന് പുറമെ ഡോ.അംബേദ്കര്‍ കലാരത്‌ന പുരസ്‌ക്കാരം നേടി മാനന്തവാടി ആറാട്ടുതറ സ്വദേശിനി സുമിത്ര പുത്തന്‍പുരയില്‍.പുരസ്‌ക്കാരങ്ങള്‍ തന്നെ തേടിയെത്തുമ്പോഴും പെയിന്‍ & പാലിയേറ്റീവ് പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കാനാണ് മാനന്തവാടി പൊതുമരാമത്ത് റോഡ് വിഭാഗം ഓഫീസിലെ ഈ ജീവനക്കാരിയുടെ ഇഷ്ടം
സിനിമയില്‍ ചെറുവേഷങ്ങള്‍ ചെയ്യാറുള്ള സുമിത്ര സീരിയല്‍, നാടകം, മേഖലകളില്‍ വേഷങ്ങള്‍ ചെയ്തു വരുന്നു.കൂടാതെ കഥ, കവിത എന്നിവയ്‌ക്കൊപ്പം കായിക മേഖലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ കായിക മേളയില്‍ നിരവധിയായ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് കഴിഞ്ഞ 21 വര്‍ഷമായി മാനന്തവാടി പൊതുമരാമത്ത് റോഡ് ഡിവിഷനില്‍ ജീവനക്കാരിയായ സുമിത്ര.കലാ കായിക രംഗത്തോടൊപ്പം ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥികൂടിയാണ് സുമിത്ര. കാലാരംഗത്ത് പുരസ്‌ക്കാരങ്ങള്‍ നേടുമ്പോഴും കിടപ്പ് രോഗികളുടെ വീടുകളിലെത്തി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിലാണ് നിമിഷ കവി കൂടിയായ സുമിത്ര ഇപ്പോഴും മുന്തിയ പരിഗണന നല്‍കുന്നത്.മൂന്നര വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ട സുമിത്രക്ക് രണ്ട് മക്കളുണ്ട്. പുരസ്‌ക്കാരങ്ങള്‍ ഒരോന്നായ് നേടുമ്പോഴും പെയിന്‍ & പാലിയേറ്റീവ് രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിക്കുന്നതോടെപ്പം കലാരംഗത്തും ചുവടു വെക്കാന്‍ തന്നെയാണ് സുമിത്രയുടെ ആഗ്രഹം