പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അയൂബ് കടല്‍മാട് അന്തരിച്ചു

0

വയനാട്ടിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന അയൂബ് കടല്‍മാട്(53) അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.കേരള പ്രവാസി സംഘം വയനാട് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു.ഭാര്യ: സുലൈഖ. മക്കള്‍: അബ്ദുള്‍ സമീഹ്, അബ്ദുല്‍ ഷഹീന്‍, അക്‌സ.സഹോദരി:ജമീല ഉണ്ണീന്‍

ജില്ലയില്‍ സംഘടന കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ദീര്‍ഘ കാലം പ്രവാസിയായിരുന്ന അദ്ദേഹം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം മുന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെയും, പ്രവാസി വായനാടിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു.കോഴിക്കോട് ഒലീവ് ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കവിതാ സമാഹാരം ‘കോടമഞ്ഞ്’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ചായിരുന്നു പ്രസാധനം ചെയ്തത്.സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം, പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു.സിപിഐഎം തോമാട്ടുചാല്‍ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!