കല്‍പ്പറ്റ നിയമസഭാമണ്ഡലത്തില്‍ മുസ്ലിംലീഗ് സംഘടിപ്പിച്ച ഗ്രാമയാത്ര സമാപിച്ചു. വെണ്ണിയോട് നിന്ന് ആരംഭിച്ച ജാഥ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് വൈകിട്ട് കല്‍പ്പറ്റയില്‍ സമാപിച്ചത്.
വയനാട് മെഡിക്കല്‍ കോളേജ്, ചുരം ബദല്‍റോഡ് തുടങ്ങി വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു ഗ്രാമയാത്ര. മുസ്ലിംലീഗ് യൂത്ത് ലീഗ് കമ്മിറ്റികള്‍ സംയുക്തമായാണ് ജാഥ സംഘടിപ്പിച്ചത്.പിണറായി സര്‍ക്കാരിനെതിരെ വയനാടിന്റെ പ്രതിഷേധം എന്ന പേരിലാണ് ജാഥ സംഘടിപ്പിച്ചത്. റസാഖ് കല്‍പ്പറ്റ, സലീം മേമന, ടി. ഹംസ, യഹ്‌യാഖാന്‍ തലക്കല്‍, സി.ടി ഉനൈസ് , സി. ശിഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. ഗ്രാമ യാത്രയുടെ സമ്മേളനത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ റാലി നടത്തി. തുടര്‍ന്ന് നടന്ന സമാപന പൊതുസമ്മേളനം പി.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി യാഹ്യാഖാന്‍ തലക്കല്‍ അധ്യക്ഷനായിരുന്നു.