ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായ പി.കെ അനില്‍കുമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു.എല്‍ജെഡിയില്‍ ചേരുന്നുമെന്ന് അനില്‍കുമാര്‍.കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന ആളാണ് അനില്‍കുമാര്‍.പ്രാദേശിക വികാരം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ലെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി അവഗണന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ എ.ദേവകിയും കഴിഞ്ഞ ദിവസം എല്‍. .ജെ.ഡി.യില്‍ ചേര്‍ന്നിരുന്നു. ഇടത് മുന്നണിയില്‍ ലോക് താന്ത്രിക് ജനതാദളിന് അവകാശപ്പെട്ട സീറ്റാണ് കല്‍പ്പറ്റ നിലവില്‍ സി.പി.എമ്മിലെ സി കെ.ശശീന്ദ്രനാണ് എം.എല്‍.എ.സീറ്റ് എല്‍.ജെ.ഡിക്കാകുമ്പോള്‍ അനില്‍കുമാറും സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം ഐ.എന്‍.ടി.യു.സി സംസ്ഥാന നേതാവുമായിരുന്ന പി.കെ. ഗോപാലന്റെ മകനാണ് പി.കെ. അനില്‍കുമാര്‍.കഴിഞ്ഞ ടേമില്‍ വയനാട് ജില്ലാ പഞ്ചായത്തംഗവും അതിന് മുമ്പ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. ഇത്തവണ ജില്ലാ പഞ്ചായത്തില്‍ പൊഴുതന ഡിവിഷനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നെങ്കിലും സീറ്റ് ലഭിക്കാത്തതിനാല്‍ അന്ന് മുതല്‍ പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു.പൊഴുതന ഡിവിഷനില്‍ യു.ഡി.എഫ് പരാജയപ്പെട്ടതിനാല്‍ തുല്യനിലയില്‍ എത്തുകയും നറുക്കെടുപ്പിലൂടെ ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിക്കുകയുമാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച രാഹുല്‍ ഗാന്ധി എം.പി മുട്ടിലില്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ അനില്‍ കുമാര്‍ പങ്കെടുത്തിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.