ജനകീയ ഹോട്ടല്‍ പേര് പോലെ തന്നെ ജനകീയം

0

സരോജിനിയുടെ നേതൃത്വത്തില്‍ മാനന്തവാടി നഗരത്തില്‍ നടത്തുന്ന ജനകീയ ഹോട്ടല്‍ പേര് പോലെ തന്നെ ജനകീയം. രാഷ്ട്രിയ സാംസ്‌ക്കാരിക നേതാക്കളുടെ ഓര്‍മ്മകളുണര്‍ത്തി ഹോട്ടലിന്റെ ചുമരുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് 120 ചുമര്‍ചിത്രങ്ങള്‍.ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ഭക്ഷണ രുചിക്കൊപ്പം ചുമര്‍ചിത്രങ്ങളും പ്രിയമുള്ളതാവുകയാണ്.

മാനന്തവാടി നഗരസഭയിലെ തലശ്ശേരി റോഡിലാണ് ധനശ്രീ കുടുംബശ്രീയിലെ സരോജിനിയുടെ നേതൃത്വത്തില്‍ 5 വനിതകള്‍ നടത്തുന്ന ഈ ജനകീയ ഹോട്ടലുള്ളത്.. ഭക്ഷണ രുചിക്കൊപ്പം രാജ്യത്തിന്റെ രാഷ്ട്രിയ സാംസ്‌ക്കാരിക സിനിമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ ചുമര്‍ചിത്രങ്ങളാണ് ഈ ജനകീയ ഹോട്ടലിലെ പ്രത്യേകത.

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരമാണ് ജനകീയഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മജി, മുന്‍ പ്രധാനമന്ത്രി എ.വി വാജ്‌പോയി, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം, കെ.ആര്‍ നാരായണന്‍,ഫിദല്‍ കാസ്‌ട്രേ.മദര്‍തെരസേ, ഇ.എം.എസ്, സിനിമാതാരങ്ങള്‍, സംഗിത സംവിധായകര്‍, ചരിത്രക്കരന്‍മാര്‍, മുന്‍മുഖ്യമന്ത്രിമാരയ കെ.കരുണകരനും ഇ.കെ നായനാരും സൗഹൃദം പങ്കിടുന്നതു ഉള്‍പ്പെടെ 120 ചിത്രങ്ങള്‍ ഇവിടെയുണ്ട്.ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനവും മാതൃകപരമാണ്.

ഇരുപത് രൂപയ്ക്കാണ് രുചികരമായ ഊണ്‍ നല്‍കുന്നത്.പ്രഭാത ഭക്ഷണത്തിനും വില കുറവുണ്ട്. ചായ എണ്ണ കടികള്‍ എന്നിവയ്ക്ക് എഴു രൂപയാണ് ഈടാക്കുന്നത്.നിരവധി പേരാണ് സ്ഥിരമായി ഭക്ഷണം കഴിക്കുവാന്‍ എത്തുന്നത് .ഭക്ഷണം കഴിക്കുന്നതിനും ഇവിടെ പ്രത്യേക ക്രമീകരണമുണ്ട്.സ്റ്റില്‍ പാത്രത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയാണ് ഭക്ഷണം വിളമ്പുന്നത്.ഭക്ഷണം കഴിക്കുന്നവര്‍ തന്നെ ഭക്ഷണ അവശിഷ്ടങ്ങള്‍ പ്രത്യേകം തയ്യറാക്കിയ ബക്കറ്റില്‍ നിക്ഷേപിക്കണം. ഇതെല്ലം കൃത്യമായി ചെയ്യുന്നതിന് സൂചന ബോര്‍ഡുകളും യഥ സ്ഥാനങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലാകുടുംബശ്രി മിഷന്റെയും നഗരസഭയുടെയും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും ഹോട്ടലിന്റെ ജനകീയതയക്ക് വേണ്ടിയും തങ്ങളുടെ മനസ്സിന്റെ ഒര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന മഹത് വ്യക്തികളുടെയും സ്ഥാപനങ്ങളുടെ ചിത്രങ്ങള്‍ വരുതലമുറയ്ക്ക് അറിവ് നല്‍കുന്നതിനും പരിജയപ്പെടുത്തുന്നതിനും ചിന്തിക്കുന്നതിനും വേണ്ടിയാണ് ചി്ര്രതങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്നും സരേജനി പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!