തയ്യല്‍ തൊഴിലാളികളോട് സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കെ എസ്ടിഎഎന്‍ വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി കെകെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു.
തയ്യല്‍ തൊഴിലാളി സംരക്ഷണ നിയമം നടപ്പിലാക്കുക, മുഴുവന്‍ തയ്യല്‍തൊഴിലാളി കുടുംബങ്ങളെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, നിര്‍ത്തിവെച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തുടര്‍ന്നും അംഗങ്ങള്‍ക്ക് ചേരാന്‍ അവസരം നല്‍കുക, തയ്യല്‍ തൊഴിലാളികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ ഫണ്ട് വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. കെ കെ സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. കെ കെ ചാക്കോ, പി ആര്‍ ബിന്ദു മോള്‍, എം ആര്‍ സുരേഖ, പികെ ഉഷാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.