കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയ സംഭവം; പ്രതിസന്ധിയിലായി ജില്ലയിലെ ഇഞ്ചികര്‍ഷകരും തൊഴിലാളികളും. കര്‍ണാടകയില്‍ ഇഞ്ചിവിളവെടുപ്പ് സമയത്ത് തൊഴിലാളികള്‍ക്ക് സ്ഥലങ്ങളില്‍ എത്തിപ്പെടാനാവാത്തതാണ് കര്‍ഷകര്‍ക്ക് വിനയായിരിക്കുന്നത്. നിലവിലെ പ്രതിസന്ധി തൊഴില്‍ക്ഷാമത്തിനും കാരണമാകുന്നു.
കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ 72മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്‍പിടിസിആര്‍ നെഗറ്റീവ് ഫലം വേണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ ഉത്തരവാണ് ഇഞ്ചിമേഖലയിലെ കര്‍ഷകരെ ദുരിതത്തലാക്കിയിരിക്കുന്നത്. ഈ വര്‍ഷം വിലയിടിവ് കര്‍ഷകരെ കടക്കെണിയിലാക്കുമ്പോഴാണ് നിലവിലെ നിയമം ഇരുട്ടടിയാരിക്കുന്നത്. ദിനംപ്രതി തൊഴിലാളികളെ എത്തിച്ചു മടങ്ങിരുന്നവര്‍ക്കാണ് ഈ നിയന്ത്രണം ഏറെ ദുരിതം തീര്‍ക്കുന്നത്. നിത്യേന നൂറുകണക്കിന് ലോഡ് ഇഞ്ചിയാണ് കര്‍ണാടകയില്‍ നിന്നും മറ്റിടങ്ങളിലേക്ക് കയറിപോയിരുന്നത്. തൊഴിലാളി ക്ഷാമവും ആയതോടെ ഇതും നിലച്ചിരിക്കുകയാണ്. പുതിയ നിയന്ത്രണം കര്‍ഷകര്‍ക്ക് ദുരിതമാകുന്നതിനൊപ്പം തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മയും സൃഷ്ടിക്കുകയാണ്.