പുല്‍പ്പള്ളി സി.കെ രാഘവന്‍ മെമ്മോറിയല്‍ ബി.എഡ് കോളേജില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 12 സെമിനാറുകള്‍ ഇതോടനുബന്ധിച്ച് നടക്കും.എങ്ങനെ മികച്ച അധ്യാപകനാകാം എന്ന വിഷയത്തില്‍ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് ഡോക്ടര്‍ എസ് സാബു ക്ലാസെടുത്തു.
സി.കെ.ആര്‍.എം ട്രസ്റ്റ് ചെയര്‍മാന്‍ കെ.ആര്‍ ജയറാം അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ പി.എഫ് മേരി, ഷൈന്‍.പി ദേവസ്യ, കെ.ആര്‍ ജയരാജ്,വി.ടി ലവന്‍,ഷീന ജയറാം,മുഹമ്മദ് അഫ്‌സല്‍, വി.ബി സ്‌നേഹ, അനീഷ ബീഗം എന്നിവര്‍ സംസാരിച്ചു.