ചികിത്സാ സഹായം തേടുന്നു
വെള്ളമുണ്ടയിലെ പൊതുരംഗത്ത് സജീവമായിരുന്ന പുതുവയല്‍ അബ്ദുള്‍ റസാഖ് (40) വൃക്കരോഗം ബാധിച്ച് ഹോസ്പിറ്റലിലാണ്. 6 സെന്റ് സ്ഥലവും വീടും ലക്ഷങ്ങളുടെ കടബാധ്യയുമുണ്ട്. ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം റസാഖാണ്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ വൃക്ക മാറ്റിവെയ്ക്കല്‍ മാത്രമാണ് പരിഹാരം. റസാഖിന്റെ ചികിത്സയ്ക്ക് സഹായിക്കുന്നതിന് വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ് ചെയര്‍മാനും, സി.പി മൊയ്തുഹാജി കണ്‍വീനറും, പി.കുഞ്ഞബ്ദുള്ള ദാരിമി ട്രഷററുമായി ചികിത്സ സഹായ കമ്മിറ്റി രൂപികരിച്ചു. ചികിത്സാ സഹായം എത്തിക്കുന്നതിന് എസ്ബിഐ വെള്ളമുണ്ട ശാഖയില്‍ അകൗണ്ട് നമ്പര്‍ 37956796806 ഐഎഫ്.എസ്.സി കോഡ് എസ്ബിഐഐഎന്‍ 0018106 അകൗണ്ട് തുറന്നിട്ടുണ്ടന്നും ഉദാരമതികള്‍ സഹായിക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി, വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ്, സിപി മൊയ്തു ഹാജി, അബ്ദുള്ള ദാരിമി, കുഞ്ഞബ്ദുള്ള കീഴട്ട എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.