യൂത്ത് ലീഗ് യുവജന യാത്ര, ഗ്രാമ സദസ് 250 കേന്ദ്രങ്ങളില്‍

0

വര്‍ഗ്ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ നടത്തുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം ജില്ലയിലെ 250 കേന്ദ്രങ്ങളില്‍ ഗ്രാമ സദസുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ഡിസംബര്‍ 3 ന് ജില്ലയിലെത്തുന്ന ജാഥയുമായി ബന്ധപ്പെട്ട് ജില്ലാ തലത്തില്‍ സെമിനാര്‍, വൈറ്റ്ഗാര്‍ഡ് സംഗമം, പ്രചരണ ജാഥ, മണ്ഡലം തലങ്ങളില്‍ വൈറ്റ്ഗാര്‍ഡ് പാസിംഗ് ഔട്ട് പരേഡ്, പഞ്ചായത്ത് തലങ്ങളില്‍ പദയാത്രകള്‍, ശാഖാ തലങ്ങളില്‍ ഗ്രാമസദസ്, നാട്ടുക്കുട്ടം അടക്കമുള്ള പരിപാടികളും സംഘടിപ്പിക്കും. പരിപാടിയുടെ പ്രചരണാര്‍ത്ഥം ജില്ലാ, നിയോജക മണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ പ്രചരണ പരിപാടികള്‍ നടന്ന് വരികയാണ്. യോഗത്തില്‍ ജില്ലാ ലീഗ് സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ്, ഭാരവാഹികളായ വി.എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, എ പി മുസ്തഫ, പി കെ സലാം, മുജീബ് കെയംതൊടി, ആരിഫ് തണലോട്ട്, ഉവൈസ് എടവെട്ടന്‍, സി ടി ഹുനൈസ്, അസീസ് വേങ്ങൂര്‍, മുനീര്‍ വടകര, മുഹമ്മദ് അജ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും ജാസര്‍
പാലക്കല്‍ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!