കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ ഫലം വേണമെന്ന ഉത്തരവ് കര്‍ശനമാക്കി കര്‍ണാടക.യാത്രപാതിവഴിയില്‍ മുടങ്ങി യാത്രക്കാര്‍. മൂലഹള്ളി ചെക്ക്‌പോസ്റ്റിലാണ് കര്‍ണാടക അധികൃതര്‍ വാഹനങ്ങള്‍ തടഞ്ഞ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയക്കുന്നത്.മുത്തങ്ങ കല്ലൂരില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള സംവിധാനമില്ലാത്തതും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു..ബാവലിയിലും തോല്‍പ്പെട്ടിയിലും ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.
കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ ഉത്തരവ് കര്‍ശനമാക്കിയത് യാത്രക്കാരെ വലക്കുകയാണ്. ഉത്തരവ് അറിയാതെ മൂലഹള്ളി അതിര്‍ത്തിയിലെത്തുന്നവര്‍ യാത്ര പകുതിവഴിക്ക് ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ടുമായി എത്തുന്നവരെയും തിരിച്ചയയ്ക്കുകയാണ്. ഇതോടെ പലരും കര്‍ണാടക അധികൃതരുടെ കനിവിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്ന കാഴ്ചയും ഇവിടെ കാണാം. ഇന്നും ഇത്തരത്തില്‍ നിരവധി ആളുകളാണ് അതിര്‍ത്തിയില്‍ മണിക്കൂറുകളോളം കുടുങ്ങിയത്. ആര്‍ ടി പിസി ആര്‍ ടെസ്റ്റിനുള്ള സൗകര്യ അതിര്‍ത്തിയില്ലാത്തതും യാത്രക്കാര്‍ക്ക് വിനയാകുന്നുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റിന് വന്‍തുക ചെലവ് വരുന്നതും സാധാരണക്കാരയ യാത്രക്കാരെ വലയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ കല്ലൂരിലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഇതിനുള്ള സൗകര്യമൊരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.