വനംനിയമങ്ങള്‍ കര്‍ശനമാക്കുന്നത് വനാതിര്‍ത്തിയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു്. മുത്തങ്ങ, തകരപ്പാടി, പൊന്‍കുഴി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.രാത്രി കാലങ്ങളില്‍ മുത്തങ്ങയില്‍ വനംവകുപ്പ് തദ്ദേശീയ വാഹനങ്ങളെ തടയുന്നതായും ആക്ഷേപം. നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നും നാട്ടുകാര്‍.
മുത്തങ്ങയിലും സമീപ പ്രദേശങ്ങളിലുമാണ് നിയമങ്ങള്‍ കര്‍ശനമാക്കി വനംവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. യാത്രസ്വാതന്ത്ര്യം വരെ ഹനിക്കുന്ന തരത്തിലുള്ള നടപടികളാണ് വനംവകുപ്പ് എടുക്കുന്നതെന്നാണ് ആരോപണം. രാത്രികാലങ്ങളിലെ സഞ്ചാരം തടയുന്നതിനുപുറമെ വനപാതകളിലൂടെ വനാന്ത്രഗ്രാമങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വരെ വനംവകുപ്പിന്റെ അനുമതിവേണമെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകളും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. പുതിയ നിയമങ്ങള്‍ പ്രദേശത്തെ ജനങ്ങളെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. അത്യാവശ്യഘട്ടങ്ങളില്‍പോലും വാഹനയാത്ര വിലക്കുന്ന നടപടിക്കെതിരെ ജനങ്ങള്‍്ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.