ദ്രോഹിക്കുന്ന നിലപാട് അവസാനിപ്പിക്കണം

0

ജില്ലയിലെ മരം വ്യാപാരികളെയും ഈര്‍ച്ച മില്ലുകളെയും ദ്രോഹിക്കുന്ന നിലപാട് അതികൃതര്‍ അവസാനിപ്പിക്കണമെന്ന് കേരള സംസ്ഥാന ടിപ്പര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍, ഓള്‍ കേരള സോമില്‍ ആന്‍ഡ് വുഡ് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുട്ടില്‍ വില്ലേജിലെ റവന്യൂ ഭൂമിയില്‍ നിന്നും അനധികൃതമായി മരം വന്‍തോതില്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ ജില്ലയിലെ മൊത്തം മരം വ്യാപാരികളെയും ഈര്‍ച്ച മില്ലുകളെയും ദ്രോഹിക്കുന്ന നിലപാട് അവസാനിപ്പിക്കണം.ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യവ്യക്തി നടത്തിയ പ്രവര്‍ത്തിയുടെ മറവില്‍ ജില്ലയില്‍ മൊത്തം മരം വ്യാപാരികളെയും കരിമ്പട്ടികയില്‍പ്പെടുത്തുകയും, മരം വ്യാപാരമേഖലയിലെ സ്തംഭനാവസ്ഥയിലാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് ഇവര്‍ പറഞ്ഞു. ദ്രോഹനടപടികളില്‍ നിന്ന് അതികൃതര്‍ പിന്മാറാത്ത പക്ഷം പ്രത്യക്ഷസമരവുമായി രംഗത്ത് വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!