വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ ഐക്യദാര്‍ഢ്യമുണ്ടെങ്കിലും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള ഹോട്ടല്‍ &റസ്റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി.യാതൊരു കൂടിയാലോചനയുമില്ലാതെ കടയടപ്പ് സമരങ്ങള്‍ നടത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഗ്യാസ് വില വര്‍ധനവ് പോലെയുള്ള വിഷയങ്ങളില്‍ പൊറുതിമുട്ടുന്ന ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്.ഇത്തരം വിഷയങ്ങള്‍ സമരത്തില്‍ കൊണ്ടുവരേണ്ടതായിരുന്നു.എന്നാല്‍ കൂടിയാലോചന കുറവും തിരക്കിട്ട സമരപ്രഖ്യാപനവും പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ വിട്ട് പോയെന്നും കേരള ഹോട്ടല്‍ &റസ്റ്റോറന്റ് അസോസിയേഷന്‍. ഇത്തരം വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും കെഎച്ച്ആര്‍എ വയനാട് ജില്ലാ കമ്മറ്റി പ്രസ്ഥാവനയില്‍ അറിയിച്ചു.