വികസന സെമിനാര്‍ നടത്തി.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍ അധ്യക്ഷ നായിരുന്നു. ഒ ബി പവിത്രന്‍, അമല്‍ ജോയി, സിന്ധു ശ്രീധരന്‍, സീത വിജയന്‍, അനീഷ് ബി നായര്‍, എടക്കല്‍ മോഹനന്‍, പി കെ സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.