ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും,വന്യമൃഗശല്യ പരിഹാരത്തിനും ഊന്നല്‍നല്‍കി നൂല്‍പ്പുഴ പഞ്ചായത്ത് ബഡ്ജറ്റ്.91,14,50,584, രൂപ വരവും 90,05,26000 രൂപ ചെലവും 19,24,584 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എ ഉസ്മാനാണ് അവതരിപ്പിച്ചത്.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് മുഖ്യപരിഗ ണന നല്‍കിയാണ് ഇത്തവണത്തെ നൂല്‍പ്പുഴ പഞ്ചായത്ത് ബഡ്ജറ്റ്. ഇതിനായി ബഡ്ജറ്റി ന്റെ ഏറ്റവും വലിയ വിഹിതമായ 59 കോടി 26 ലക്ഷം രൂപയാണ് മാറ്റിവെച്ചി രിക്കുന്നത്.
ശബരിമല തീര്‍ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പ്രാഥമിക കൃത്യനിര്‍വ്വഹണത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഇടത്താവളമെന്ന നിലയില്‍ ഹൈടെക് കെട്ടിടം പണിയുന്നതിന് ഒന്നരകോടി രൂപ.
മാലിന്യ സംസ്‌കരണത്തിന് 20 ലക്ഷം, ആരോഗ്യമേഖലയുടെ വികസനത്തിന് 26 ലക്ഷം രൂപ,വിദ്യാഭ്യാസ മേഖലയ്ക്ക് 35ലക്ഷം,കായികമേഖലയുടെ വികസന ത്തിന് 20 ലക്ഷം ബഡ്ജറ്റില്‍ വകയിരുത്തി. ഉദ്പാദന മേഖലയ്ക്ക് ഒരുകോടി 20 ലക്ഷം രൂപയും,വന്യമൃഗ ശല്യം,പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വ ത്തില്‍ ജനകീയ കമ്മറ്റിക്ക് രൂപം നല്‍കി.