ഓട്ടോ കെട്ടി വലിച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ വെള്ളമുണ്ടയില്‍ ഓട്ടോ കെട്ടി വലിച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് മുരളീധരന്‍, സെക്രട്ടറി സി.എം മുഹമ്മദ്, സക്കരിയ,അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.